എ.പി അസ് ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സീസണ് രണ്ടിന്റെ മത്സരങ്ങള്‍ വളവന്നൂര്‍ അന്‍സാര്‍ കാംപസില്‍. ഖുര്‍ആന്‍ മനപ്പാഠമാക്കുന്ന വിദ്യാര്‍ഥികളെ അതിന്റെ ആശയം കൂടി മനസ്സിലാക്കുന്നതിന് പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2024ല്‍ ആരംഭിച്ചതാണ് എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ്. 21വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍, 21 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍, 12 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്ക് 35 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് സമ്മാനിക്കുക.
|
ബുധന്‍ വൈകിട്ട് ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള ‘ഇഖ്റ: അറിവന്വേഷണത്തിലേക്ക് ഒരു വാതായനം’ എന്ന പേരില്‍ വൈജ്ഞാനിക പരിപാടി നടക്കും. മുസ്തഫ തന്‍വീര്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഹാഫിള് അബ്ദുല്ലാ തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ സദസ്സിന് വേണ്ടി ഖുര്‍ആന്‍ ക്വിസ്സ് പ്രോഗ്രാമും നടക്കും.
6.30ന് നടക്കുന്ന അവാര്‍ഡ് ദാന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവാര്‍ഡ് കമ്മിറ്റി ചെയര്മാന് എപി അബ്ദുസ്സമദ് ആധ്യക്ഷത വഹിക്കും.
കുറുക്കോളി മൊയ്തീന് എം.എല്‍ എ , ടിപി.അബ്ദുല്ലകോയ മദനി, സിപി ഉമര്‍ സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, എം ഐ അബ്ദുല്‍ അസീസ്, ഡോ: മുജീബുറഹ്മാന്‍ നജ്മി എന്നിവര്‍ സംസാരിക്കും. ജഡ്ജിങ് കമ്മറ്റി ചെയര്മാന് മുഫ്തി ഹാഫിസ് മുഹമ്മദ് മുസമ്മില്‍ മൗലവി ഫലപ്രഖ്യാപനം നടത്തും.


