09
Dec 2025
Sat
09 Dec 2025 Sat
Two year old boy dies after fell in well

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് എരിയാല്‍ ബ്ലാര്‍കോട് ഇക്ബാല്‍-നുസൈബ ദമ്പതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ച കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ്; തൃശൂരിലും കോട്ടയത്തും കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ കൈകോര്‍ത്തു