നേപ്പാളില്‍ സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരില്‍ ഹിന്ദുത്വര്‍ മുസ് ലിം പള്ളി ആക്രമിച്ചു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം. പര്‍സ ജില്ലയിലെ ബിര്‍ഗുഞ്ച് നഗരത്തിലാണ് സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ ഇന്ത്യ അടച്ചു. ചില മത വിഭാഗങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ ഹൈദര്‍ അന്‍സാരി, അമാനത്ത് അന്‍സാരി എന്നിവര്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും ഇതേത്തുടര്‍ന്ന് ധനുഷ, പര്‍ജ ജില്ലകളില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാവുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട്.
|
പ്രദേശവാസികള്‍ ഇരുവരെയും പിടികൂടി പോലീസിനു കൈമാറുകയും ഇതിനു പിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ സഖുവ മരന് മേഖലയില്‍ മസ്ജിദ് ആക്രമിക്കുകയുമായിരുന്നു. ഇതോടെ സംഘര്‍ഷം ഉടലെടുക്കുകയും ഇരുവിഭാഗങ്ങള്‍ തെരുവിലിറങ്ങുകയുമായിരുന്നു. പ്രതിഷേധം തടയാനെത്തിയ പോലീസിനു നേരെ കല്ലേറുണ്ടാവുകയും പോലീസ് സ്റ്റേഷന് ആക്രമിക്കുകയും ചെയ്തു. ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയുണ്ടായി. തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍്പ്പെടുത്തിയത്. വന്‍തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.





