29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
prevent rape

ദേശീയ വനിതാ ഷൂട്ടിംഗ് താരത്തെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഷൂട്ടിംഗ് കോച്ചിനെതിരെ ഹരിയാന പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷൂട്ടറുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 18 വയസ്സുള്ള താരം സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഡിസംബര്‍ 16-ന് ന്യൂഡല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് അക്കാദമിയില്‍ നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവം. ഫരീദാബാദിലെ സൂരജ്കുണ്ഡിലുള്ള ഹോട്ടലില്‍ വെച്ചാണ് അതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (NRAI) നിയമിച്ച 13 ദേശീയ പിസ്റ്റള്‍ കോച്ചുകളില്‍ ഒരാളാണ് പ്രതി.

പരാതി ഇങ്ങനെ

പ്രകടനം വിശകലനം ചെയ്യാനെന്ന വ്യാജേന ഷൂട്ടറെ ഹോട്ടല്‍ ലോബിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ വിശദമായി സംസാരിക്കാനെന്ന് പറഞ്ഞ് മുറിയിലേക്ക് പോകാന്‍ സമ്മര്‍ദ്ദം ചെലുത്തി. മുറിയിലെത്തിയ പെണ്‍കുട്ടിയെ കോച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും കോച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

അന്വേഷണം ഊര്‍ജ്ജിതം

കേസിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും എന്നാല്‍ പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഫരീദാബാദ് പോലീസ് വക്താവ് യശ്പാല്‍ യാദവ് അറിയിച്ചു.

സംഭവസമയത്ത് താരം പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 (POCSO Act), ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 351(2) എന്നിവ പ്രകാരമാണ് എന്‍ഐടി ഫരീദാബാദ് വനിതാ പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement