Aadhar official symbol Uday ഇന്ത്യയുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പുറത്തിറക്കിയ ആധാറിന്റെ ഔദ്യോഗിക ചിഹ്നം തയ്യാറാക്കിയത് ഒരു മലയാളിയാണ്. അഖിലേന്ത്യാ തലത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് തൃശൂര്‍ സ്വദേശി അരുണ്‍ ഗോകുല്‍ ആണ്.
|
ആധാര്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരുണ്‍ ഡിസൈന്‍ ചെയ്ത ആനക്കുട്ടിയെ യു.ഐ.ഡി.എ.ഐ തെരഞ്ഞെടുത്തത്. ഉദയ് എന്നാണ് ആനക്കുട്ടിക്ക് പേരിട്ടത്.
ALSO READ: കമ്മീഷണര്‍ ഓഫിസില്‍ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു കടന്ന യുവാവ് പിടിയില്‍
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു. ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, പ്രാമാണീകരണം, ഓഫ്ലൈന്‍ വെരിഫിക്കേഷന്‍, തെരഞ്ഞെടുത്ത വിവരങ്ങള്‍ പങ്കിടല്‍, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കല്‍, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിന്റെ വിവിധ സേവനങ്ങളെക്കുറിച്ച ആശയവിനിമയം നടത്തുന്നത് ഇനി ഉദയ് ആയിരിക്കും.
മത്സരത്തില്‍ 875 എന്‍ട്രികളാണ് ലഭിച്ചത്. പുണെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും യു.പി സ്വദേശി കൃഷ്ണ ശര്‍മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്‍കാനുള്ള മത്സരത്തില്‍ ഭോപ്പാലില്‍നിന്നുള്ള റിയ ജെയിനായിരുന്നു ഒന്നാം സ്ഥാനം.





