22
Jan 2026
Mon
22 Jan 2026 Mon
woman murdered in Kanjirappally man found hang dead

കോട്ടയം കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് തനിച്ചു താമസിച്ചിരുന്ന യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവിനെയും കണ്ടെത്തി. മോര്‍ക്കോലില്‍ ഷേര്‍ലി മാത്യു(45), കോട്ടയം കുമ്മനം കുരുട്ടുപറമ്പില്‍ ജോസ് സക്കറിയ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. യുവതിയെ കൊന്ന് ജോസ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഞായര്‍ രാത്രിയാണ് സംഭവം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ആറുമാസം മുമ്പാണ് ഷേര്‍ളി ചങ്ങനാശ്ശേരി തുരുത്തിയില്‍ നിന്ന് ഇവിടേക്ക് താമസം മാറി എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വീട്ടമ്മയെ ഫോണില്‍ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയര്‍കേസില്‍ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

ALSO READ: വെമ്പായം സ്വദേശി സൗദിയില്‍ അപകടത്തില്‍ മരിച്ചു