25
Jan 2026
Tue
25 Jan 2026 Tue
sreena devi kunjamma support rahul

Sreena Devi Kunjamma supports Rahul Mamkootathil ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവര്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ.രാഹുലിനെതിരെ മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ മെനയുകയാണ്.സത്യത്തിനൊപ്പമാണ് നില്‍ക്കുന്നത്. അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു.

ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തില്‍ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമര്‍ശവും ഉണ്ടായിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തതിന്റെ പ്രശ്നം ആണിത്, പരാതികളില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി യാതൊരു ബന്ധവും പാര്‍ട്ടിയ്ക്ക് ഇല്ലെന്ന് യുഡിഎഫ് നേത്യത്വം ആവര്‍ത്തിച്ചുപറയുമ്പോഴാണ് ജില്ലാ പഞ്ചായത്തംഗം തന്നെ പരസ്യപിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സൈബര്‍ അണികളില്‍ പലരും ഇപ്പോഴും രാഹുലിന്റെ കൂടെയുണ്ട്. ഇതിന് മുന്‍പും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.