ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പന നടത്തിയതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലാണ് നടപടി. വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി റിപോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
|
2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവില്‍ മരാമത്ത് ബില്‍ഡിങ്ങിലെ കൗണ്ടറില്‍ നിന്നു വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്നാണ് ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറുടെ റിപോര്‍ട്ടിലുള്ളത്. ഏകദേശം 35 ലക്ഷം രൂപയോളം ഈ കാലയളവില്‍ മാത്രം വെട്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ സസ്പെന്‍ഡ് ചെയ്തതായി ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ALSO READ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഭവനപദ്ധതിക്കായി 3.25 ഏക്കര്‍ ഭൂമി വാങ്ങി കോണ്‍ഗ്രസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





