25
Jan 2026
Thu
25 Jan 2026 Thu
parcel lorry caught fire after cracker blasted in the package

പടക്കം പൊട്ടിത്തെറിച്ച് പാഴ്‌സല്‍ ലോറിക്കു തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു പാഴ്സലില്‍ പടക്കമുണ്ടായിരുന്നു. എന്നാല്‍ ഈ വിവരം പാഴ്‌സല്‍ അയച്ചവര്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

ALSO READ: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടിയ 17കാരി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം