11
Jan 2026
Sun
11 Jan 2026 Sun
Software engineer drown after his car plunged in to ditch

കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന്‍ മരിച്ചു. ഡല്‍ഹിയിലെ നോയിഡയിലാണ് സംഭവം. 27കാരനായ യുവരാജ് മെഹ്തയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു യുവാവ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത മഞ്ഞുമൂലം റോഡ് കാണാതെ വരികയും ഓടയുടെ വശത്ത് ഇടിച്ച ശേഷം സമീപത്തെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് വീഴുകയുമായിരുന്നു. 70 അടിയോളം താഴ്ചയുള്ള വെള്ളക്കെട്ടിലേക്കാണ് കാര്‍ വീണത്. ഇതോടെ യുവാവ് ഫോണില്‍ വിളിച്ച് അച്ഛനോട് സഹായം തേടിയിയിരുന്നു.

യുവാവിന്റെ നിലവിളി കേട്ട് ഏതാനും പേര്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. വിവരമറിഞ്ഞ് പോലീസും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. അപകടമുണ്ടായി അഞ്ചുമണിക്കൂറിനു ശേഷമാണ് ഇവര്‍ക്ക് കാര്‍ പുറത്തെടുക്കാനായത്. അപ്പോഴേക്കും യുവരാജ് മെഹ്ത മരിച്ചിരുന്നു.

സര്‍വീസ് റോഡിനോടു ചേര്‍ന്നുള്ള ഓട തിരിച്ചറിയാന്‍ അധികൃതര്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കുകയോ ഓട സ്ലാബിട്ടു മൂടുകയോ ചെയ്തിരുന്നില്ലെന്നു യുവാവിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ALSO READ: മലപ്പുറത്ത് അമ്മയും രണ്ടുമക്കളും മുങ്ങിമരിച്ചു