04
Jan 2026
Wed
04 Jan 2026 Wed
police case against woman who shares video from private bus

കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതക്കായി ലുക്കൗട്ട് നോട്ടീസ്. ഒളിവില്‍ പോയ ഷിംജിതയ്‌ക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. ഷിംജിത കേരളം വിട്ടതായാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.

അതേസമയം, പൊലീസിന്റെ അന്വേഷണത്തില്‍ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം.

അതിനിടെ രാഹുല്‍ ഈശ്വര്‍ ദീപക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കുടുംബത്തിന് ഇവര്‍ മൂന്ന് ലക്ഷം രൂപ കൈമാറി. ദീപക്ക് ആത്മഹത്യ ചെയ്ത ജനുവരി 17 ഇനി മുതല്‍ പുരുഷാവകാശ ദിനമായി ആചരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന്മാര്‍ക്കായി പ്രത്യേക ആപ്പും രാഹുല്‍ ഈശ്വര്‍ പുറത്തിറക്കി.