11
Jan 2026
Thu
11 Jan 2026 Thu
man on vacation dies in bike accident

അവധിക്കു നാട്ടിലെത്തിയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ മാടംചിന കൊട്ടേക്കാട്ട് പരേതനായ മമ്മിതുവിന്റെയും ഉമ്മു ജമീലയുടെയും മകൻ നിസാറാണ് (32) മരിച്ചത്. ജനുവരി 11ന് പടിക്കൽ – കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക പെട്രോൾ പമ്പിന് മുന്നിൽ വച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെയാണ് മരണം. ഭാര്യ: ഷബാന. മക്കൾ:മുഹമ്മദ് അഫ്സാൻ, ഹിനാറ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിൽ നിസാറിന്റെ സുഹൃത്തും പാക്കടപ്പുറം മാടൻചീന സ്വദേശിയുമായ സി.പി (ചക്കിപ്പറമ്പൻ) ഉസ്മാന്റെ മകൻ മുനീർ (24) മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മുനീർ അന്നു തന്നെ മരിച്ചിരുന്നു.
ഗൾഫിലായിരുന്ന നിസാർ ഏതാനും ആഴ്ചകൾക്ക് മുൻപാണ് നാട്ടിലെത്തിയത്.

ALSO READ: ജ്വല്ലറി ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് യുവാവ് കവർന്നത് ഡമ്മി മാല; രക്ഷപെടുന്നതിനിടെ മോഷ്ടാവും ജാമ്യത്തിലിറക്കാനെത്തിയപ്പോൾ സഹോദരനും പിടിയിൽ