ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തില്‍ വോട്ടര്‍മാരുടെ പേര് വെട്ടിമാറ്റാന്‍ കൂട്ടത്തോടെ ഫോം 7 സമര്‍പ്പിച്ചതായി പരാതി. പഞ്ചായത്തിലെ 166, 164 നമ്പര്‍ ബൂത്തുകളിലാണ് നിരവധി മുസ്ലിം വോട്ടര്‍മാരെ വെട്ടിമാറ്റാന്‍ ഫോം നല്‍കിയത്.
|
.ഇതിന് പിന്നില്‍ ബിജെപിയാണെന്ന് വോട്ടര്‍മാര്‍ ആരോപിക്കുന്നു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താനെതിരെയാണ് പരാതി.
ALSO READ: അമൃത് ഭാരത് ട്രെയിനുകള്‍ ഇന്ന് ഓടി തുടങ്ങും; തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
ഫോം 7 ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ഡല്‍ഹിയില്‍ നിന്നാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചത്. നാട്ടിലില്ല എന്ന് പറഞ്ഞിരിക്കുന്ന 57 പേരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും നാട്ടുകാര്‍ പറയുന്നു. ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നതാണ് കൗതുകകരം.
ഫോമില്‍ പറഞ്ഞ മുഴുവന്‍ പേരും നാട്ടിലുണ്ടെന്നും വോട്ടര്‍മാര്‍ പറയുന്നു. എസ്‌ഐആറിന്റെ നടപടികളുടെ ആദ്യഘട്ടത്തില്‍ ബിജെപി ഇടപെടല്‍ ഉണ്ടായിരുന്നില്ല. അവസാനഘട്ടത്തിലാണ് തന്ത്രപരമായ രീതിയില്‍ ഇടപെടല്‍ നടന്നിരിക്കുന്നത്. സമാനമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നേരത്തേ നിരവധി വ്യാജ വോട്ടുകള്‍ ചേര്‍ക്കുകയും പലരുടെയും പേരുകള്‍ വെട്ടിമാറ്റുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.





