17
Jan 2026
Tue
17 Jan 2026 Tue
man caught for killing girl friend in Kozhikode

ഒരുമിച്ച് ആത്മഹത്യചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കാമുകിയെ കൊലപ്പെടുത്തി മുങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് എലത്തൂരിലാണ് സംഭവം. വൈശാഖന്‍ ആണ് പിടിയിലായത്. വൈശാഖന്റെ ഇന്‍ഡസ്ട്രി യൂനിറ്റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. ആത്മഹത്യ ചെയ്യാന്‍ ഇരുവരും കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടി മാറ്റുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ കുരുക്ക് മുറുകുകയും മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വൈശാഖന്‍ ഇവിടെ നിന്നു പോവുകയായിരുന്നു.

ALSO READ: കോഴിക്കോട് സ്വദേശി കുവൈത്തില്‍ ബാഡ്മിന്റണ്‍ കളിക്കിടെ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക