NIA raids at multiple locations linked to PFI കേരളത്തിലെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ് നടക്കുന്നതായി റിപോര്‍ട്ട്. എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പ്രധാനമായും പരിശോധന. സംസ്ഥാനത്തൊട്ടാകെ 20 ഇടങ്ങളില്‍ പരിശോധന നടന്നതായാണ് അറിയുന്നത്. എറണാകുളത്ത് എട്ടിടങ്ങളില്‍ റെയ്ഡ് നടന്നു.
|
പോപ്പുലര്‍ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിലും ബജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലുമാണ് പരിശോധന എന്നാണറിയുന്നത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്യാനുള്ളതായി എന്‍ഐഎ വ്യക്തമാക്കുന്നു. ചാവക്കാട്, ആലുവ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





