കോഴിക്കോട്: സ്വര്‍ണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമദ് (28)നെ ആണ് കോഴിക്കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.
|
ട്രെയിനില്‍ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തെങ്ങില്‍നിന്ന് വീണതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്.
കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വിടുന്ന സമയത്താണ് പ്രതി യുവതിയുടെ മാലപൊട്ടിച്ച് പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാന്‍ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസും ആര്‍പിഎഫും സമീപത്തെ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് പിടിയിലായത്.
പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നുവെന്ന് ഉടമസ്ഥ അറിയിച്ചു. പ്രതിയുടെപേരില്‍ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


