02
Feb 2026
Mon
കൊച്ചി: ബിജെപി നേതാക്കള്‍ പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് എറണാകുളം കോതമംഗലത്ത് ബിജെപി മണ്ഡലം ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം. ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങിയതായാണ് പരാതി.
|
ചേലാട് സ്വദേശി ജോര്‍ജും കുടുംബവുമാണ് പ്രതിശേധിച്ചത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന് മാങ്ങോട്, മണ്ഡലം സെക്രട്ടറി സുനീഷ് എന്നിവരാണ് കുടുംബത്തെ വഞ്ചിച്ചത്.
ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുടുംബം ആരോപിക്കുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. മകന്റെ പേരില്‍ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനും പരാതി അയച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ജോര്‍ജ് പറയുന്നത്.



