30
Feb 2026
Mon
30 Feb 2026 Mon
xourt stays Antony Raju s sentence

മയമക്കുമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരേയുള്ള ശിക്ഷാ വിധി താല്‍ക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കുറ്റക്കാരനെന്ന വിധിയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും തുടരും. അപ്പീലിന്മേല്‍ ഈ മാസം ആറിന് വാദം തുടങ്ങും. ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ALSO READ: ദീപക്കിന്റെ മരണത്തില്‍ റിമാന്‍ഡിലുള്ള ഷിംജിതയ്ക്കായി കസ്റ്റഡി അപേക്ഷ നല്‍കി പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക