29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ck janu

ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആദിവാസി നേതാവ് സി.കെ.ജാനുവിന് പൂര്‍ണമായും തഴഞ്ഞ് യുഡിഎഫ്. മത്സരിക്കാന്‍ സീറ്റ് നല്‍കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ജാനുവിനെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെ യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമായ സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് രണ്ട് സീറ്റ് നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. വയനാട്ടിലെ മാനന്തവാടിയും കോഴിക്കോട് ബാലുശ്ശേരിയുമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജാനുവിന് മത്സരിക്കാന്‍ പോലും സീറ്റ് നല്‍കാനാവില്ലെന്നാണ് ഇപ്പോള്‍ യു.ഡി.എഫ് അറിയിച്ചിരിക്കുന്നത്.

ഇതോടെ സീറ്റിനായി ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ.ജാനു. മാനന്തവാടി സീറ്റില്‍ മത്സരിക്കാന്‍ ആവശ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ജാനു ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ചത് ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുക എന്നതാണെന്നും അതിന് വിഭിന്നമായ നിലപാടാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ പറയുന്നത്. ഈ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ജാനു സമീപിക്കുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ജനാധിപത്യ രാഷ്ട്രീയ സഭ.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement