Congress leader Adv Kishor Babu joins BJP ആലപ്പുഴ: കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്മാന് അഡ്വ. കിഷോര്‍ ബാബു പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളും ഒഴിയുന്നതായി കെപിസിസി പ്രസിഡന്റിന് രാജി കത്ത് നല്കി.
|
കെ. സുധാകരന്റെ വിശ്വസ്തനായ ഇദ്ദേഹം ഇന്നലെ വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്നു. ഇന്ന് ബിജെപിയില്‍ ചേരുന്ന കിഷോര്‍ ബാബുവിന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കും.
കോണ്‍ഗ്രസ് പോകുന്നത് സര്‍വ നാശത്തിലേക്കാണെന്ന് കിഷോര്‍ ബാബു പറഞ്ഞു. കെ.സി വേണുഗോപാല്‍ തന്നെ അവഹേളിച്ചു. കെ.കരുണകരന്റെ മകള്‍ക്കും എ.കെ ആന്റണിക്കും പോകാമെങ്കില്‍ തനിക്കും പോകാമല്ലോയെന്നും ബിജെപി കൊള്ള സംഘമല്ലല്ലോയെന്നും കിഷോര്‍ ബാബു ചോദിച്ചു.
അഡ്വ. കിഷോര്‍ ബാബു യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു ആലപ്പുഴ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. 2022ല്‍ കെ സുധാകരനാണ് ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്.


