23
Feb 2026
Fri
23 Feb 2026 Fri
trivandrum medical college

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്‌ളോമീറ്റര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരിക്കേറ്റു. അറ്റന്‍ഡര്‍ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. നെറ്റിയില്‍ ഗ്ലാസ് കൊള്ളുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്. ഓക്‌സിജന്റെ മര്‍ദം നിയന്ത്രിക്കുന്നതിനാണ് ഫ്‌ളോമീറ്റര്‍ ഉപയോഗിക്കുന്നത്.

ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റിയിലുണ്ടായ പരിക്ക് ഗുരുതരമെന്നാണ് വിവരം.

മുമ്പും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചിരുന്നു. 2025 മെയ് മൂന്നിനായിരുന്നു സംഭവം.

അപകടത്തില്‍ അനസ്‌തേഷ്യ വിഭാഗത്തിലെ ടെക്‌നീഷ്യനായ അഭിഷേകിന് ഗുരുതര പരിക്കേറ്റിരുന്നു. പൊട്ടിത്തെറിച്ച ഫ്‌ലോമീറ്ററിന്റെ ഭാഗങ്ങള്‍ ടെക്‌നീഷ്യന്റെ പതിച്ച് തലയോട്ടിക്ക് പൊട്ടലുണ്ടായി.