19
Feb 2026
Thu
19 Feb 2026 Thu

സംസ്ഥാന കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ കെപിസിസി അധ്യക്ഷസ്ഥാനത്ത് സണ്ണി ജോസഫ് തുടരുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
ഡല്‍ഹിയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സൂചന. തെരഞ്ഞെടുപ്പിന് ശേഷം ഭരണം ലഭിച്ച് സര്‍ക്കാരില്‍ സ്ഥാനമേറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന ധാരണയുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേരാവൂരില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷസ്ഥാനത്ത് മാറ്റം കൊണ്ടുവരാനുള്ള ആലോചനകള്‍ സജീവമായത്. താല്‍ക്കാലിക അധ്യക്ഷനായി ബെന്നി ബെഹനാനെ പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയില്‍ മാറ്റം കൊണ്ടുവരുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. അതിനാല്‍ നിലവിലെ നേതൃത്വത്തോടെ തന്നെ തെരഞ്ഞെടുപ്പ് നേരിടാനാണ് തീരുമാനം.
അധ്യക്ഷസ്ഥാനത്ത് തുടരുന്നതിനൊപ്പം പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയായി സണ്ണി ജോസഫ് മത്സരിക്കും