24
Feb 2026
Tue
24 Feb 2026 Tue
Supreme court directs center to bring Romeo and Juliet cluase in POCSO Act

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്‌റ്റേ. നവ കേരള സര്‍വേയില്‍ എന്താണ് തെറ്റെന്ന് സുപ്രിം കോടതി ചോദിച്ചു. രണ്ട് കെഎസ്‌യു നേതാക്കള്‍ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ക്ഷേമ പദ്ധതികള്‍ക്കായി നൂറുകണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങിനെയൊരു ക്ഷേമ പദ്ധതിയില്‍ ജനങ്ങളുടെ അഭിപ്രായമറിയുന്നതിന് 20 കോടി രൂപ ചെലവഴിച്ച് സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രിം കോടതി ചോദിച്ചു.

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ, ഹൈക്കോടതിയിലെ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് എന്നിവരാണ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, പൊതുഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന തങ്ങളുടെ വാദം കൂടി പരിഗണിച്ചേ തീരുമാനമെടുക്കാവൂ എന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ അതിവേഗ നീക്കം

നവ കേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അതിവേഗത്തിലാണ് സുപ്രീം കോടതിയിലെത്തിയത്. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സര്‍വേയെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, ഇത് എങ്ങനെയാണ് ഹൈക്കോടതി റദ്ദാക്കുകയെന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്. ക്യാബിനറ്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സര്‍വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഹൈക്കോടതി റദ്ദാക്കല്‍ വിധി പുറപ്പെടുവിച്ചത്.

റദ്ദാക്കല്‍ വിധിയുടെ വിശദാംശങ്ങള്‍

സ്‌പെഷ്യല്‍ പി ആര്‍ കാമ്പയിനിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായി വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി നവകേരള സര്‍വ്വേ റദ്ദാക്കിയത്. പണം അനുവദിച്ചത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സര്‍വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു.

2025 ഒക്ടോബര്‍ 8 നാണ് നവകേരള സര്‍വേ നടത്താനുളള തീരുമാനം സംസ്ഥാന മന്ത്രിസഭ എടുക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഒരു കത്തയച്ചിരുന്നു. ഈ കത്ത് ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാന്‍ ആകില്ലെന്നടക്കം കോടതി വിലയിരുത്തി.

സര്‍വേ നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് കത്തയക്കുകയായിരുന്നു. സര്‍വ്വേക്ക് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സി പി എം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാര്‍ട്ടി നടത്തിയതില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. എം വി ഗോവിന്ദനെ കൂടി ഈ കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. പക്ഷേ, പാര്‍ട്ടി സെക്രട്ടറി നല്‍കിയ സത്യാവങ് മൂലം തൃപ്തികരമല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.