29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
iuml kannur

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് കൊടുവള്ളി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി. മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണ്ഡലത്തിന് പുറത്തുള്ള കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരാണ് മണ്ഡലത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍. എം.കെ മുനീറാണ് നിലവിലെ കൊടുവള്ളി എംഎല്‍എ.

ലീഗിനെ സംബന്ധിച്ച് വിഭാഗിയത വലിയ തലവേദന സൃഷ്ടിക്കുന്ന മണ്ഡലമാണ് കൊടുവള്ളി. പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവരെ ഇടതുമുന്നണിയിലേക്ക് എത്തിച്ചതും കൊടുവള്ളിയിലെ പ്രാദേശിക വിഭാഗീയതയാണ്. എം.കെ മുനീര്‍ കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിന് പുറത്തുള്ളവരെ കൊടുവള്ളിയിലേക്ക് പരിഗണിക്കരുത് എന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലീഗ് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാനപ്രകാരമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് കത്ത് നല്‍കിയിരിക്കുന്നത്. മുസ്‌ലിം ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കൊടുവള്ളി. നിരവധി നേതാക്കളും മണ്ഡലത്തില്‍ തന്നെയുണ്ട്. ഇനിയും പുറത്ത് നിന്നുള്ളവരെ കൊണ്ടുവന്ന് മണ്ഡലത്തിലുള്ള നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തരുത് എന്നാണ് പ്രദേശിക നേതൃത്വം പറയുന്നത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement