കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലില് ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം അരുവിക്കര കളത്തറ ഷിബിന മന്‍സിലില്‍ ഷിബിന നിഷാദ്(27)ആണ് മരിച്ചത്. വ്യാഴം രാവിലെയാണ് അപകടം.
|
അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പള്ളിനടയില്‍ വച്ച് ഷിബിന സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ യുവതി ബസിനടിയിലേക്ക് വീഴുകയും വാഹനത്തിന്റെ ടയര്‍ ദേഹത്തുകൂടി കയറിയിറങ്ങുകയും ചെയ്തു. ഷിബിനയെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലും പിന്നാലെ മെഡിക്കല്‍ കോളെജിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ലുലുമാളിലെ പെര്‍ഫ്യൂം സെന്ററിലെ ജീവനക്കാരിയാണ്. മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറും. ഭര്‍ത്താവ്: സുല്‍ഫി. മകള്‍: ഇശല്‍ മെഹര്‍.
ALSO READ: ഭര്‍തൃവീട്ടില്‍ നിന്ന് 35 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു കടന്ന യുവതി പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


