25
Mar 2026
Tue
25 Mar 2026 Tue
Loan app trap

ലോണ്‍ ആപ്പുകാരുടെ ഭീഷണി സഹിക്കവയ്യാതെ 21 വയസ്സുകാരന്‍ ജീവനൊടുത്തി. പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണം നല്‍കാത്തതിനെത്തുടര്‍ന്ന് ആനന്ദിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലോണ്‍ ആപ്പുകാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്.

ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.

ആനന്ദിന് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നതായി പിതൃസഹോദരന്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ടര്‍നോട് പറഞ്ഞു. യുവാക്കളുടെ ജീവന്‍ എടുക്കുന്ന ലോണ്‍ ആപ്പിനെതിരെ നടപടി വേണമെന്ന് വാര്‍ഡ് മെമ്പര്‍ സുരേഷ് വ്യക്തമാക്കി.