11
Mar 2026
Wed
11 Mar 2026 Wed
Air India allows passengers to rebook from any UAE airport to India without extra charges

യുഎസ് – ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് മേല്‍ അമിത ഭാരം ചുമത്തി എയര്‍ ഇന്ത്യ. ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്.

ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാര്‍ച്ച് 18 മുതല്‍ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാര്‍ജ് 25 ഡോളറാണെങ്കില്‍ നോര്‍ത്ത് അമേരിക്കന്‍, ഓസ്ട്രേലിയന്‍ യാത്രയ്ക്ക് അധിക ചാര്‍ജ് 50 ഡോളറാണ്. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ധന സര്‍ചാര്‍ജായി 20ഡോളറും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നല്‍കണം. എന്നാല്‍ ഹോങ്കോങ്ങ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവടങ്ങളിലേക്കുള്ള സര്‍ചാര്‍ജ് പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍, ബദല്‍ പരിപാടി നടത്തും

വിമാന ഇന്ധനത്തിന്റെ തുക കുതിച്ചുയര്‍ന്നതാണ് തീരുമാനത്തിന് പിന്നിലെന്നും സര്‍ചാര്‍ജ് ഈടാക്കിയില്ലെങ്കില്‍ സര്‍വീസ് റദ്ദാക്കേണ്ടി വരുമെന്നും വിമാനക്കമ്പനികള്‍ പറയുന്നു. വിമാനക്കമ്പനികളുടെ ചെലവിന്റെ നാല്‍പത് ശതമാനവും ഏവിയേഷന്‍ ഇന്ധനത്തിനാണ്.

അതേസമയം നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ റീഷെഡ്യൂള്‍ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താല്‍ അധികചാര്‍ജ് നല്‍കേണ്ടി വരും. മറ്റ് കമ്പനികളും ഉടന്‍ ഇന്ധനസര്‍ ചാര്‍ജ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.