13
Mar 2026
Fri
13 Mar 2026 Fri
couples committed suicide after lone son dies in accident

ഏക മകന്‍ തീവണ്ടിയിടിച്ച് മരിച്ച വിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി. കാസര്‍കോട് പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലന്‍ നായര്‍(55), ഭാര്യ സ്മിത(45)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ ഹാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്പതികളുടെ മകനും മംഗളുരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായിരുന്ന എം ശിവാനന്ദന്‍(19) ഡിസംബർ 29നാണ് ബേക്കല്‍ ബീച്ചിനു സമീപം ട്രെയിന്‍ തട്ടിമരിച്ചത്. വേടന്റെ സംഗീത പരിപാടി കാണാനായി എത്തിയതായിരുന്നു ശിവാനന്ദന്‍. റെയില്‍വേ ട്രാക്കിനു സമീപത്തുകൂടെ നടന്നുപോകവെയാണ് അപകടം. മകന്റെ മരണത്തിനു പിന്നാലെ ഇരുവരും കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സമീപവസികള്‍ പറയുന്നു.

ശിവാനന്ദന്റെ മരണശേഷം സ്മിതയുടെ അമ്മ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നു. വ്യാഴാഴ്ച ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയി. വെള്ളിയാഴ്ച ഏറെ വൈകിയിട്ടും വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് ഹാളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മകന്റെ മരണത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ALSO READ: ഇറാഖില്‍ യുഎസ് വിമാനം തകര്‍ന്ന് നാല് സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമണമല്ലെന്ന് പെന്റഗണ്‍, ഉത്തരവാദിത്തം ഏറ്റെടുത്ത് സായുധ ഗ്രൂപ്പ്