29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
iuml candidates

കോഴിക്കോട്: നിയസമഭാ തിരഞ്ഞെടുപ്പിന് കാലേക്കൂട്ടി ഒരുങ്ങി മുസ്ലിം ലീഗ്. മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പത്തില്‍ നില്‍ക്കവേ ലീഗിന്റെ 17 സീറ്റുകളില്‍ സ്ഥാനാര്‍ഥി ധാരണയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് കെ.എം. ഷാജിയും വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തില്‍ എം.കെ. മുനീറും മത്സരിക്കും. 10 സീറ്റുകളില്‍ ഇനി ധാരണയാക്കാനുണ്ട്. പെരുന്നാളിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.

മഞ്ചേശ്വരം-എ.കെ.എം. അഷറഫ്, പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം, മഞ്ചേരി-എം. റഹ്‌മത്തുല്ല, കോട്ടക്കല്‍-ആബിദ് ഹുസൈന്‍ തങ്ങള്‍, ഏറനാട്-പി.കെ. ബഷീര്‍, മങ്കട-മഞ്ഞളാംകുഴി അലി, കുറ്റ്യാടി -പാറക്കല്‍ അബ്ദുല്ല, ഗുരുവായൂര്‍-സി.എച്ച്. റഷീദ്, കളമശ്ശേരി- വി.ഇ. അബ്ദുല്‍ ഗഫൂര്‍, പേരാമ്പ്ര -ടി.ടി ഇസ്മായില്‍, തിരൂര്‍-കുറുക്കോളി മൊയിതീന്‍, മണ്ണാര്‍ക്കാട്-എന്‍. ഷംസുദ്ദീന്‍, എന്നിവര്‍ മത്സരരംഗത്തുണ്ട്. കൂത്തുപറമ്പില്‍ ജയന്തി രാജനും കുന്ദമംഗലത്ത് പി.കെ. ഫിറോസുമാണ് പരിഗണനയിലുള്ളത്.

നിലവിലെ അഞ്ച് എം.എല്‍.എമാര്‍ക്ക് സീറ്റില്ല. കാസര്‍കോട്-എന്‍.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്, മലപ്പുറം-പി. ഉബൈദുല്ല, വള്ളിക്കുന്ന്-പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കാണ് സീറ്റ് ലഭിക്കാത്തത്. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ജനകീയ മുന്നണി യോഗം ചേര്‍ന്നു. എം.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ലെന്നും മുന്നണി വ്യക്തമാക്കി. നിരവധി പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement