കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കല്ലിക്കോടന്‍ രാകേഷ് അനധികൃത പണമിടപാട് കേസില്‍ അറസ്റ്റില്‍. തമിഴ്‌നാട് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ രാകേഷ്.
|
രാകേഷ് പ്രസിഡന്റായ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സൈബര്‍ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഉപയോഗിക്കാനാണ് ഈ ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
തമിഴ്‌നാട് സൈബര്‍ ക്രൈം വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് രാകേഷിനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


