28
Mar 2026
Tue
28 Mar 2026 Tue
tk govindan

കണ്ണൂര്‍: പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനെ സിപിഐഎം പുറത്താക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് ഗോവിന്ദനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കെതിരെ പച്ച നുണയാണ് ടി കെ ഗോവിന്ദന്‍ പറഞ്ഞത് എന്നും അദ്ദേഹത്തിന്റേത് പാര്‍ലമെന്ററി അവസരവാദമാണെന്നും രാഗേഷ് പറഞ്ഞു. ടി കെ ഗോവിന്ദന്‍ എക്‌സ് കമ്മ്യൂണിസ്റ്റ് ആണെന്നും രാഗേഷ് കുറ്റപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഗോവിന്ദന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും രാഗേഷ് തള്ളി. ടി കെ ഗോവിന്ദന്‍ ആരോപിച്ചത് നീചമായ കാര്യങ്ങളാണെന്നും ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നും രാഗേഷ് പറഞ്ഞു. കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് പാര്‍ട്ടി നിശ്ചയിച്ചത്. പാര്‍ട്ടിയ്ക്ക് നല്‍കിയ സംഭാവന, ചുമതലകള്‍ എന്നിവ പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. പികെ ശ്യാമള 40 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുളള നേതാവാണ് ശ്യാമള. പഠന കാലം മുതലേ പാര്‍ട്ടി പ്രവര്‍ത്തകയാണ് അവര്‍ എന്നും രാഗേഷ് പറഞ്ഞു.