22
Mar 2026
Sat
22 Mar 2026 Sat
vaduthala family suicide

കൊച്ചി വടുതലയില്‍ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി അശ്വതി എസ്.നായര്‍, അമ്മ ശ്രീകുമാരി, ആണ്‍മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (10), രണ്ടു വയസുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗനം. ലൂര്‍ദ് ആശുപത്രിക്കു സമീപം ഗ്രീന്‍ഗാര്‍ഡനിലാണ് സംഭവം. രണ്ടുമാസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികിത്സയ്ക്കായി എത്തിയത്.

ചികില്‍സയ്ക്ക് വേണ്ടി താസമിക്കുന്നതിന് വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുപേരില്‍ ഒരു കുട്ടിക്കും മുതിര്‍ന്ന സ്ത്രീക്കും ആയിരുന്നു ചികിത്സ തേടിയിരുന്നത്.

വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികളിലേക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പുകളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.