21
Mar 2026
Sat
21 Mar 2026 Sat
husband arrested over death of woman after delivery who under went accupuncture treatment

പ്രസവത്തിന് അക്യുപങ്ചര്‍ ചികില്‍സയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി ഇബ്രാഹിം ആണ് പിടിയിലായത്. ഏഴാമത്തെ പ്രസവത്തെ തുടര്‍ന്നാണ് ഇബ്രാഹിമിന്റെ ഭാര്യ മുഹ്‌സിന(35) വ്യാഴാഴ്ച മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ മാതാപിതാക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശരീരത്തില്‍ വ്രണം വന്ന് പുഴു അരിക്കുന്ന അവസ്ഥയിലായിരുന്നു യുവതി. പ്രസവത്തെ തുടര്‍ന്നുള്ള അണുബാധയാണ് യുവതിയുടെ ജീവനെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് ഇബ്രാഹിമിനെ പിടികൂടിയത്.

തന്റെയും ഭാര്യയുടെയും തീരുമാനപ്രകാരമാണ് ആശുപത്രിയില്‍ പോകണ്ട എന്നത് എന്നാണ് ഇയാള്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. യുവതിയുടെ രണ്ടു കുട്ടികള്‍ പ്രസവത്തില്‍ മരിച്ചതാണെന്ന് ബന്ധുക്കള്‍ പറയുന്നു.

ALSO READ: ഏപ്രില്‍ ഒന്ന് മുതല്‍ എടിഎം ഉപയോഗത്തിന് പുതിയ നിയമം