23
Mar 2026
Mon
23 Mar 2026 Mon
Oman flash flood death

Oman flash flood മസ്‌കറ്റ്: ഒമാനില്‍ അപ്രതീക്ഷിതമായുണ്ടായ മഴയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിടെയായിരുന്നു അപകടം.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള തുടര്‍നടപടികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം പെരിനാട് കണ്ടച്ചിറ കീര്‍ത്തന ഭവനില്‍ വടക്കേക്കര ജനാര്‍ദനന്‍ പിള്ളയുടെയും വിജയലക്ഷ്മി അമ്മയുടെയും മകന്‍ ആണ് മഹേഷ് കുമാര്‍ (50). കഴിഞ്ഞദിവസം വാദി ബനീ ഖാലിദ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. മൃതദേഹം ഇബ്ര ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. വി. മായയാണ് മഹേഷ് കുമാറിന്റെ ഭാര്യ.

ഇന്നലെ ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് അര്‍ധരാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി യുസഫിന്റെ മൃതദേഹവും നാട്ടില്‍ എത്തിക്കും. അപകടത്തില്‍ കാണാതായ യൂസഫിന്റെ മാതാവിനായി തെരച്ചില്‍ തുടരുകയാണ്.

ALSO READ: സാദിഖലി തങ്ങള്‍ക്കെതിരേ ലൈംഗിക ആരോപണം: പോലീസില്‍ പരാതി നല്‍കി

ഇന്നലെ രാത്രിയായിരുന്നു ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്. തൃത്താല, കൂറ്റനാട് സ്വദേശികളായ യൂസഫ് ,തൃത്താല കൊറ്റപ്പാടം സ്വദേശി ഷംല ലുബിഷാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

മിന്നല്‍ പ്രളയത്തില്‍ മരണം ആറായി

Oman flash flood

ഒമാനിലെ മിന്നല്‍പ്രളയത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം ആറായി. ഒഴുക്കില്‍ പെട്ട തൃത്താല സ്വദേശി റംലക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ സിവില്‍ ഡിഫന്‍സ് ആന്റ് അംബുലന്‍സ് അതോറിറ്റിയുടെയും റോയല്‍ ഒമാന്‍ പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്

പാലക്കാട് തൃത്താല സ്വദേശികളായ ലുബിഷാദിന്റെയും സുഹൃത്ത് യൂസഫിന്റെയും കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷംല, യൂസഫ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഖൗല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

കഴിഞ്ഞ ദിവസം വാദി മആവിലില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. അസ്ഥിര കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മുവസാലത്ത് പല സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. നാളെയും മഴ തുടരുമെന്നും ജാ?ഗ്രത പാലിക്കാനും ഔദ്യോ?ഗിക അപ്‌ഡേറ്റുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.