26
Mar 2026
Thu
26 Mar 2026 Thu
K Surendran and AKM Ashraf

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. കര്‍ണാടക എംഎല്‍എ ഭരത് ഷെട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരേന്ദ്രന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എക്ക് മംഗളൂരുവില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ടതില്‍ പങ്കുണ്ടെന്ന അഷ്‌റഫിന്റെ പ്രസ്താവനയിലാണ് പരാതി. കന്നട യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് അഷ്‌റഫ് ആരോപണം ഉന്നയിച്ചത്.

മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് മതത്തിന്റെ പേരിലാണെന്നും അഷ്‌റഫ് പറഞ്ഞിരുന്നു. പിന്നാലെയാണ് വര്‍ഗീയ ലഹളയ്ക്ക് ശ്രമമെന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.