15
Mar 2026
Thu
15 Mar 2026 Thu
sadik ali thangal

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്.

പാണക്കാട് തങ്ങളെ സഹായത്തിനായി സമീപിച്ചുവെന്നും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ആരോപിച്ചാണ് ഫോട്ടോ സഹിതം ഇയാള്‍ വ്യാജ ഐഡിയില്‍ നിന്ന് പോസ്റ്റിട്ടത്. പോലീസ് സമീപിച്ചാല്‍ പൂര്‍ണ വിവരങ്ങള്‍ കൈമാറുമെന്നും പോസ്റ്റിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുസ്ലിം ലീഗ് നിയമ നടപടി ആരംഭിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക