29
Mar 2026
Sun
29 Mar 2026 Sun
Will support V Sivankutty at Nemam says SDPI

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ബിജെപിക്കും എല്‍ഡിഎഫിനും വിജയസാധ്യതയുള്ള മണ്ഡലമാണ് നേമം. അതു പരിഗണിച്ച് കഴിഞ്ഞ തവണ നേമത്ത് എല്‍ഡിഎഫിനാണ് തങ്ങള്‍ പിന്തുണ നല്‍കിയത്. ഇത്തവണയും അതു തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും യുഡിഎഫിനാണ് എസ്ഡിപിഐ പിന്തുണ നല്‍കിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ബിജെപി ജയിക്കാതിരിക്കാന്‍ യുഡിഎഫിനാണ് പിന്തുണ നല്‍കിയത്. യുഡിഎഫ് ആവശ്യപ്പെടാതെയായിരുന്നു അന്ന് തങ്ങള്‍ പിന്തുണ നല്‍കിയത്. എന്നാല്‍ വി ഡി സതീശന്‍ തങ്ങളെ അപരവല്‍ക്കരിക്കുന്നതിന്റെയും അയിത്തം കല്‍പ്പിക്കുന്നതിന്റെയും മാനദണ്ഡം മനസ്സിലാകുന്നില്ലെന്നും അതിന് വിഡി സതീശനും യുഡിഎഫും ലീഗുമാണ് മറുപടി നല്‍കേണ്ടതെന്ന് എസ്ഡിപിഐ പ്രസിഡന്റ് പറഞ്ഞു.

അതേസമയം ആരു വോട്ടുനല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു വയ്ക്കില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

ALSO READ: അമ്മയടക്കം മൂന്നുപേരുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്