30
Mar 2026
Mon
30 Mar 2026 Mon
sadik ali shihab thangal defamation case

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ അപകീര്‍ത്തിപരമായ പോസ്റ്റില്‍ പ്രതി റോഷന്‍ പിടിയില്‍. അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. മുസ്ലിം ലീഗ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ് ഇട്ടതിനു ശേഷം പ്രതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാള്‍ കാപ്പാ കേസ് പ്രതിയാണ്. പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പൊലീസ് പറയുന്നത് ഇങ്ങനെ- മുഹമ്മദ് റോഷനും സംഘവും ജനുവരി 31ന് സാദിഖലി തങ്ങളുടെ ഒരു ബന്ധുവിനെ പെരിന്തല്‍മണ്ണയിലെ മാളിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് തങ്ങളുടെ ചില വീഡിയോകളും ഫോട്ടോകളും കാണിച്ചുകൊണ്ട് 15 കോടി രൂപ നല്‍കിയില്ലെങ്കില്‍ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാതെ വന്നതോടെയാണ് മാര്‍ച്ച് 21ന് ‘shanu shanu’ എന്ന പുതിയ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റ് പ്രചരിപ്പിച്ചത്.

പെരിന്തല്‍മണ്ണ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മയക്കുമരുന്ന് സംഘത്തിന്റെ നേതാവാണ് മുഹമ്മദ് റോഷന്‍. കൊച്ചി എളമക്കരയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടിരുന്നു. നേരത്തെ ബഷീറലി തങ്ങള്‍ക്കെതിരെയും സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തിയും ഇയാളാണെന്നാണ് സൂചന.

അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടത്തിന് പിന്നില്‍ സിപിഐ എം അനുഭാവികളാണെന്ന് മുസ്ലിം ലീഗ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, റോഷന് നിലവില്‍ രാഷ്ട്രീയ ബന്ധങ്ങളില്ലെന്നാണ് സൂചന. അതേസമയം, നേരത്തേ ലീഗ് അനുഭാവി ആയിരുന്നു ഇയാളെന്ന് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നു.