ഭാര്യ മാതാപിതാക്കളെ കാണാന്‍ പോയ സമയത്ത് കാമുകിയെ വിളിച്ചുവരുത്തി കൊന്ന് കഷ്ണങ്ങളാക്കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ചിന്താദ രവീന്ദ്രയാണ് കാമുകി മോണികയെ കൊലപ്പെടുത്തിയ മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ ഇയാള്‍ റഫ്രിജറേറ്റില്‍ ഒളിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ദേഗയിലെ ഉദ്യോഗസ്ഥനാണ് രവീന്ദ്ര(30).
|
വിശാഖപട്ടണത്തിലെ പാര്‍ക്കുകള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ഇരുവരും പലപ്പോഴും ഒത്തുകൂടിയിരുന്നു. കഴിഞ്ഞ ദിവസം രവീന്ദ്രയുടെ ഭാര്യ മാതാപിതാക്കളെ കാണാന്‍ പോയപ്പോള്‍ യുവാവ് കാമുകിയെ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
എന്നാല്‍ അന്നേദിവസം വൈകീട്ട് ഇരുവരും വഴക്കിടുകയും രവീന്ദ്ര യുവതിയെ ശ്വാസം മുട്ടിച്ചുകൊല്ലുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈനില്‍ വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. തലയും കാലുകളും കൈകളും മുറിച്ചെടുത്ത പ്രതി കാലുകളും ഇടുപ്പും ട്രോളി ബാഗില്‍ അടച്ചു. ബാക്കി ഭാഗം റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. കാലും കൈകളും വിവിധ പ്രദേശങ്ങളില്‍ തള്ളുകയും ഇതു കത്തിക്കുകയും ചെയ്തു.
ഇതിനു ശേഷം യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി. മോണിക്ക തന്നില്‍ നിന്ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതാണ് കൊലപാതകകാരണമെന്നും രവീന്ദ്ര പോലീസിനോടു പറഞ്ഞു.
യുവാവിന്റെ വെളിപ്പെടുത്തലിനു പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തുകയും മൃതദേഹഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. യുവതിയുടെ തല അടക്കമുള്ള ശരീരഭാഗങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.
ALSO READ: മഞ്ചേശ്വരത്തടക്കം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ




