വോട്ടിങ് മെഷീനില്‍ പേരിനൊപ്പം നായര്‍ ചേര്‍ക്കണമെന്ന എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി പി.വിയുടെ ആവശ്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
|
തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയായ നടി അഞ്ജലി പി.വി ആണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഔദ്യോഗിക പേര് അഞ്ജലി പി.വി എന്നാണെങ്കിലും താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണെന്നും എന്നാല്‍ വോട്ടിങ് മെഷീനില്‍ തന്റെ പേര് അഞ്ജലി പി.വി എന്നു നല്‍കിയിരിക്കുന്നത് വോട്ട് നഷ്ടപ്പെടാന്‍ കാരണമാവുമെന്നായിരുന്നു ഹരജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോഴും താന്‍ അഞ്ജലി പി.വി എന്നാണ് നല്‍കിയതെന്നും ഹരജിക്കാരി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ അഞ്ജലി നായര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ഈ പേര് വോട്ടിങ് മെഷീനിലും ഉള്‍പ്പെടുത്തണം എന്നാണ് ഹരജിക്കാരി ആവശ്യപ്പെട്ടത്.
ALSO READ: മൊബൈല്‍ മോഷണമാരോപിച്ച് പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു; ആറുപേര്‍ പിടിയില്‍



