വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തങ്ങളുടെ ഊര്‍ജകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹോര്‍മുസ് കടലിടുക്ക് തുറന്ന നടപടി റദ്ദാക്കി ഇറാന്‍. ഇതോടെ ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി പാലിക്കാതെ ഇറാനെ വളഞ്ഞ തങ്ങളുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും സൈനികരെയും പിന്‍വലിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്.
|
ലബനാനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കാതെ വെടിനിര്‍ത്തലിനില്ലെന്നാണ് ഇറാന്‍ നിലപാട്. അതേസമയം വെടിനിര്‍ത്തല്‍ കരാറില്‍ ലബനാനു നേരെയുള്ള ആക്രമണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു.
കഴിഞ്ഞ ഒരു ദിവസം മാത്രം ഇസ്രായേല്‍ ലബനാനു നേരെ നടത്തിയ ആക്രമണത്തില്‍ 200ലേറെ പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാക് മധ്യസ്ഥതയില്‍ യുഎസും ഇറാനും വെടിനിര്‍ത്തല്‍ കരാറിലെത്തിയെങ്കിലും ഇതു ലംഘിക്കപ്പെട്ടതോടെ ഹോര്‍മുസിലൂടെ ആകെ ആറ് ചരക്കുകപ്പലുകളെ മാത്രമാണ് ഇറാന്‍ കടത്തിവിട്ടത്. യുഎസും ഇസ്രായേലും ഇറാനെതിരേ യുദ്ധം തുടങ്ങിയ ഫെബ്രുവരി 28ന് മുമ്പ് വരെ ശരാശരി 140 കപ്പലുകളാണ് ഇതുവഴി കടന്നുപോയിരുന്നത്. യുദ്ധം മൂലമുണ്ടായ ഇന്ധന-വാതക പ്രതിസന്ധി ആഗോളതലത്തില്‍ ബാധിച്ചിട്ടുണ്ട്.
ALSO READ: പോളിങ് 70 ശതമാനത്തിലേക്ക്; പലയിടത്തും കള്ളവോട്ട് ആരോപണം; നായ്ക്കുരണപ്പൊടി വിതറി




