25
May 2026
Mon
25 May 2026 Mon
complainant against Eldhose Kunnappilly withdraws accusations

മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗക്കേസില്‍ മൊഴിമാറ്റി പരാതിക്കാരി. നെയ്യാറ്റിന്‍കര കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് പരാതിക്കാരി നിലപാട് മാറ്റിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ എംഎല്‍എയുടെ സുഹൃത്തുക്കള്‍ തന്നെ ഭീഷണിപ്പെടു
ത്തിയിട്ടില്ലെന്നും അതിജീവിത പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎല്‍എയുടെ സുഹൃത്തുക്കളായ റെനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് പരാതിക്കാരി നിരസിച്ചിരിക്കുന്നത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നായിരുന്നു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും ബലാത്സംഗം ആവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. കോവളത്ത് യുവതിയെ ക്ലിഫില്‍ നിന്നു തള്ളിയിട്ട് കൊല്ലാനും എംഎല്‍എ ശ്രമിച്ചെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

അഞ്ചുവര്‍ഷമായി പരിചയമുള്ള യുവതിയെയാണ് എംഎല്‍എ ഉപദ്രവിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിലിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവതി പരാതി നല്‍കിയത്. വീട്ടില്‍ മദ്യപിച്ചെത്തി തന്നെ ഉപദ്രവിച്ചു എന്നും കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.

ALSO READ: വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും