30
May 2026
Mon
30 May 2026 Mon
High court grants bail to Shuhaib murder case accused

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രവര്‍ത്തകരായ 17 പ്രതികളുടെ ജാമ്യമാണ് ജഡ്ജ് റൂബി കെ ജോസ് റദ്ദാക്കിയത്.വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 18 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ സാഹചര്യത്തില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ ഇടയന്നൂരിലെ തട്ടുകടയില്‍ വച്ച് കൊലപ്പെടുത്തിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ തുടങ്ങിയത്.

ALSO READ: അട്ടപ്പാടിയിൽ മധുവിനെ മർദ്ദിച്ചുകൊന്ന 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക