29
May 2026
Tue
29 May 2026 Tue
case filed against unmarried who thrown away her new born

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികില്‍സ തേടിയ അവിവാഹിത ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞു കടന്നുകളഞ്ഞു. കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. കുഞ്ഞ് സുഖംപ്രാപിച്ചു വരുന്നു. 3.200 കിലോഗ്രാം തൂക്കമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കല്ലുകള്‍ക്കും കമ്പികള്‍ക്കും ഇടയില്‍ നിന്നാണ് ആശുപത്രി ജീവനക്കാര്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് യുവതി അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പം ആശുപത്രിയില്‍ എത്തിയത്. ആര്‍ത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു.

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെ പന്ത്രണ്ടോടെ യുവതി ശുചിമുറിയില്‍ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ഡോക്ടര്‍മാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയില്‍ രക്തവാര്‍ച്ച കണ്ടത്.

ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകില്‍ നിന്നും കുഞ്ഞിന്റെ കരച്ചിലും കേട്ടു. ശുചിമുറിയുടെ വെന്റിലേറ്റര്‍ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു.

ALSO READ: അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക