ഹോര്‍മുസ് കടലിടുക്ക് കടന്നെത്തിയ യുഎസിന്റെ യുദ്ധക്കപ്പല്‍ ഇറാന് സേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്‍വാങ്ങി. ഇറാന് മാധ്യമം ഇതിന്റെ വീഡിയോ പുറത്തുവിട്ടു. അന്തിമ മുന്നറിയിപ്പാണ് ഉടന്‍ പിന്‍വാങ്ങുക അല്ലെങ്കില്‍ ആക്രമിക്കുമെന്ന ഇറാന് നാവികസേനയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് യുഎസ് കപ്പല്‍ ഇവിടെ നിന്നു തിരികെ പോയത്.
|
We do not hesitate for even a moment in defending our country.
The scene of a U.S. destroyer fleeing the Strait of Hormuz. pic.twitter.com/WkNTqLNmQi
— Iran Embassy SA (@IraninSA) April 12, 2026
യുഎസും ഇസ്രായേലും ഫെബ്രുവരി 28ന് ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയതു മുതല്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചിരിക്കുകയാണ്. ഇതുമൂലം ആഗോളതലത്തില്‍ എണ്ണ, വാതക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാല്ഡ് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇറാന് ഇതു തള്ളിക്കളഞ്ഞിരുന്നു. പാകിസ്താന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെടുകയുണ്ടായി. തുടര്‍ന്നാണ് യുഎസ് ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പല്‍ അയച്ചത്.
അതേസമയം യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സണ് ജൂനിയര്‍, യുഎസ്എസ് മിഖായേല്‍ മര്‍ഫി എന്നീ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ഇറാന് തള്ളി.





