25
Apr 2026
Fri
25 Apr 2026 Fri
idukki youth killed

ഇടുക്കി: ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി ആല്‍പ്പാറ സ്വദേശി രാജന്‍ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാജന്റെ പിതൃസഹോദരിയുടെ മകനാണ് അനൂപ്. രാജന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഒളിവില്‍ പോയ അനൂപിനെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കഞ്ഞിക്കുഴി പോലീസ് പിടികൂടി.

കുത്തേറ്റ രാജനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.