19
Apr 2026
Sat
19 Apr 2026 Sat
5 killed in shooting in Kyiv

യുക്രയ്‌നിന്റെ തലസ്ഥാനമായ കീവിലുണ്ടായ വെടിവയ്പില്‍ അഞ്ചുമരണം. നിരവധി പേര്‍ക്ക് പരിക്ക്. അക്രമിയെ വെടിവച്ചുകൊന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി തോക്കുധാരി ആളുകളെ ബന്ദികളാക്കിയ ശേഷമായിരുന്നു വെടിവയ്പുണ്ടായത്. പോലീസ് തുടര്‍ന്ന് അക്രമിയെ നേരിടുകയും വെടിവച്ചുകൊല്ലുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുക്രയ്ന്‍ പ്രസിഡന്റ് വോളാദിമിര്‍ സെലന്‍സ്‌കി ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ആക്രമണം സംബന്ധമായ അന്വേഷണം ആരംഭിച്ചുവെന്നും പ്രസിഡന്റ് അറിയിച്ചു.

ALSO READ: മലയാളി യുവാവ് യുഎഇയില്‍ കുത്തേറ്റു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക