വനിത സംവരണ ഭേദഗതി ബില്ല് പാസാക്കുന്നത് പ്രതിപക്ഷം പാര്‍ലമെന്റില്‍ പരാജയപ്പെടുത്തിയതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം നിങ്ങളുടെ അവകാശങ്ങള്‍ ഭ്രൂണഹത്യ ചെയ്തുവെന്ന് പറഞ്ഞ നരേന്ദ്രമോദി രാജ്യത്തെ അമ്മമാരും മക്കളോടും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞു.
|
30 മിനിറ്റ് നേരമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്തുപറഞ്ഞായിരുന്നു മോദിയുടെ വിമര്‍ശനം.
കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷം വനിതാ സംവരണ ഭേദഗതി ബില്ല് പാസാക്കാനുള്ള കേന്ദ്രനീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയത്. ബില്ല് പാസാകാന്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേര് വോട്ട് ചെയ്തതില്‍ 298 പേര് മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര് എതിര്‍ത്തു വോട്ട് ചെയ്തു.
ALSO READ: യുക്രയ്നില്‍ വെടിവയ്പില്‍ അഞ്ചുമരണം





