31
Apr 2026
Thu
31 Apr 2026 Thu
mobile phones found from well of house where murder and suicide occured

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ 16കാരിയെ നസ്രീനയെ കൊന്ന് ബന്ധുവായ അദ്‌നാന്‍(20)ജീവനൊടുക്കിയ സംഭവത്തില്‍ ഈ വീട്ടിലെ കിണറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും ജീവനൊടുക്കിയ അദ്‌നാന്റെ ഒരു ഫോണുമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതാണെന്നാണ് പോലീസ് നിഗമനം. പുറത്തെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ചയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നസ്രീന കൊല്ലപ്പെട്ടത്. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ആയിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. വീട്ടുകാര്‍ അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുമായി ആശുപത്രിയില്‍ പോയി വന്നപ്പോഴാണ് വായും മൂക്കും സെല്ലോ ടോപ്പ് കൊണ്ട് ഒട്ടിച്ച ശേഷം തൂങ്ങിമരിച്ച നിലയില്‍ അദ്‌നാനെ കണ്ടത്.

നസ്രീനയുടെ മാതൃസഹോദരിയുടെ മകനാണ് അദ്‌നാന്‍. നസ്രീനയുടെ വീട്ടില്‍ അദ്‌നാന്‍ നടത്തിയ മോഷണം പെണ്‍കുട്ടി പുറത്തറിയിച്ചതിന്റെ പകയിലാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. പോലീസ് നടത്തുന്ന വിശദ അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

ALSO READ: ഇസ്രായേലും ലബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക