20
Apr 2026
Mon
20 Apr 2026 Mon
lover of mother arrested for raping 15 year old girl in Kilimanoor

കിളിമാനൂരില്‍ 15കാരിയെ പീഡിപ്പിച്ചുവന്ന അമ്മയുടെ കാമുകന്‍ പിടിയില്‍. പീഡനത്തിനു കൂട്ടുനിന്ന അമ്മയ്‌ക്കെതിരേ കേസെടുത്തു. ഒളിവില്‍ പോയ ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കിളിമാനൂര്‍ കാരേറ്റ് സ്വദേശി ബിജു(52)ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലപ്പോഴായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന അമ്മ തന്റെ രണ്ട് പെണ്‍മക്കളുമായി വാടകവീട്ടിലായിരുന്നു താമസം. ഈ വീട്ടിലെത്തിയിരുന്ന ബിജു അമ്മയുടെ സാന്നിധ്യത്തില്‍ തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് കിളിമാനൂര്‍ പോലീസ് പറഞ്ഞു.

വീടിന് പുറമെ വര്‍ക്കല ബീച്ചില്‍ കൊണ്ടുപോയും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ അടുത്തേക്കു പോകാന്‍ കൂട്ടാക്കാതായതോടെ കാരണം തിരക്കുകയും കു്ട്ടി പീഡനവിവരം പുറത്തുവരികയും ചെയ്തത്. തുടര്‍ന്ന് അച്ഛന്‍ മകളെ പുനരധിവാസ കേന്ദ്രമായ ‘സ്‌നേഹിത’യില്‍ എത്തിക്കുകയും ചെയ്തു.

അധികൃതര്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് കേസെടുക്കുകയും പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ALSO READ: നാസിക് ടിസിഎസ് കേസ് ‘തിരക്കഥ’: ബ്ജ്‌റംഗ് ദളിന് പങ്കുണ്ടെന്ന് പ്രതിയുടെ ബന്ധു